Breaking...

9/recent/ticker-posts

Header Ads Widget

ചങ്ങനാശേരി മെത്രാപ്പൊലീത്തന്‍ ദേവാലയത്തില്‍ 40 ദിനരാത്ര അഖണ്ഡ പ്രാര്‍ത്ഥന



ചങ്ങനാശേരി മെത്രാപ്പൊലീത്തന്‍ ദേവാലയത്തില്‍ 40 ദിനരാത്ര അഖണ്ഡ പ്രാര്‍ത്ഥന ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 26 വരെ നടക്കും. കരുണാര്‍ത്ഥന 2023 നോടനുബന്ധിച്ച് 40 ദിവസവും വൈകീട്ട് 5 ന് വിശുദ്ധ കുര്‍ബ്ബാനയും 6 മുതല്‍ 8.30 വരെ വചന പ്രഘോഷണവും 8.30 മുതല്‍ 9 വരെ പൊതു ആരാധനയും നടക്കും. പ്രശസ്തരായ വചന പ്രഘോഷകര്‍ കണ്‍വന്‍ഷനും ആരാധനയും നയിക്കും. കേരള സഭാ നവീകരണത്തിന്റെ ഭാഗമായുള്ള യുക്കാരിസ്റ്റിക് കോണ്‍ഗ്രസിനു മുന്നോടിയായാണ് ഈ വര്‍ഷത്തെ കരുണാര്‍ത്ഥന നടക്കുന്നത്. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അനു ഗ്രഹാശിസ്സുകളോടെ വികാരി ജനറാള്‍  ഫാദര്‍ ജോസഫ് വാണിയപ്പുരയ്ക്കല്‍ ഫാദര്‍ ജയിംസ് പാലയ്ക്കല്‍, ഫാദര്‍ വര്‍ഗീസ് താനമാവുങ്കല്‍, കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് കൊച്ചുപറമ്പില്‍, ഫാദര്‍ ജോര്‍ജ് മാന്തുരുത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈദീകരും, വിശ്വാസ സമൂഹത്തിന്റെ പ്രതിനിധികളും ചേര്‍ന്നാണ് കരുണാര്‍ത്ഥനയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.




Post a Comment

0 Comments