Breaking...

9/recent/ticker-posts

Header Ads Widget

ഇടക്കോലി അംബേദ്ക്കര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇടക്കോലി അംബേദ്ക്കര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം  കോട്ടയം എം പി  തോമസ് ചാഴികാടന്‍ നിര്‍വഹിച്ചു. 14 ലക്ഷം രൂപ മുതല്‍ മുടക്കി ആരംഭിച്ച പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ 30 കുടുബങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായുള്ള കുഴല്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കിയത് സംസ്ഥാന ജലവിഭവ വകുപ്പാണ്. ഇടക്കോലിയില്‍ നടന്ന യോഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെബര്‍ പി എം മാത്യു അദ്ധ്യക്ഷനായിരുന്നു  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ വൈസ് പ്രസിഡന്റ് സിന്ധു മോള്‍ ജേക്കബ്ബ് ബ്ലോക്ക് പഞ്ചായത്ത് മെബര്‍മാരായ ബൈജു ജോണ്‍ , സ്മിതാ അലക്‌സ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാര്‍ഡ് മെബര്‍ സൗമ്യ സേവ്യര്‍ കുടിവെള്ള പദ്ധതി കമ്മറ്റി പ്രസിഡന്റ് ഐസക്ക് കൊച്ചു പറമ്പില്‍ , കണ്‍വീനര്‍ എം ജി തബി വിവിധ കക്ഷി നേതാക്കന്‍മാരായ സണ്ണി പൊരുന്നക്കോട്ട്, എന്‍ സുരേന്ദ്രന്‍ അറയാനിക്കല്‍ ,കെ എസ്സ് രാജു , പയസ്സ് അഗസ്റ്റ്യന്‍, ടോം ജോസഫ് വളവനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments