തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നിന്നും ഈ വര്‍ഷം നൈപുണ്യ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച ട്രെയിനികള്‍ക്കുള്ള അനുമോദനവും ബിരുദ ദാന ചടങ്ങും നടത്തി. ഈ വര്‍ഷം നടത്തിയ അഖിലേന്ത്യാ പരീക്ഷയില്‍ രാജ്യത്തെ ഒന്നാം സ്ഥാനത്തിനര്‍ഹനായ ഓപ്പറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍സ് ട്രേഡിലെ ശരത് സുധാകര്‍, സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ ട്രേഡിലെ അക്ഷയ് ബാലചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഓരോ ട്രെഡിലേയും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏറ്റുമാനൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ കെ സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കണ്‍ട്രോള്‍ ഓഫ് എക്‌സാമിനേഷന്‍ ഡോക്ടര്‍ ശ്രീജിത്ത് സി.എം ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ സിനി എം മാത്യൂസ് , പി.ടി.എ പ്രസിഡണ്ട് സാലി ജോജി, ഐ.എം.സി മെമ്പര്‍ മാത്തുക്കുട്ടി മാങ്കോട്ടില്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ വിനോദ് കുമാര്‍ പി.എസ് , സ്റ്റാഫ് സെക്രട്ടറി വി.എം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.





0 Comments