ഏറ്റുമാനൂരില്‍ പുതിയ കോടതി സമുച്ചയം നിര്‍മ്മിയ്ക്കാന്‍ 32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് മന്ത്രി അഭിഭാഷക സംഘത്തിനും നാട്ടുകാര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഏറ്റുമാനൂര്‍ മണ്ഡല വികസന ശില്‍പശാലയിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കോടതി സമുച്ചയം. രാജഭരണകാലത്ത് നിര്‍മ്മിച്ച 110 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ ആയിരുന്നു മുന്‍സിഫ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവ പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കം മൂലം നിലം പൊത്താറായ അവസ്ഥയിലായിരുന്ന പഴയ കെട്ടിടത്തിന്റെ അവസ്ഥ പരിഗണിച്ച് കുടുബകോടതി കെട്ടിടത്തിലേയ്ക്ക് കോടതികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റിയിരുന്നു. പഴയ കോടതി കെട്ടിടം പൊളിച്ച് അതേ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ആറുനിലകളിലായി 51142 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 6 നിലകളിലാണ് പുതിയ കോടതി സമുച്ചയം ഉയരുന്നത്. ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. ഹൈക്കോടതിയെ അടക്കം ഏറ്റുമാനൂര്‍ കോടതികളുടെ പരിമിതികളെ കുറിച്ച് അഭിഭാഷകസംഘം അറിയിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വസിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വക്കേറ്റ് സിബി വെട്ടുര്‍, കെ.ആര്‍. മനോജ് കുമാര്‍, ജയ്‌സണ്‍ ജോസഫ്, ജെസ്സി മോള്‍ ജോസഫ്, ജി.സുരേഷ് എന്നിവര്‍ പങ്കെടുത്തു.





0 Comments