Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണം നടത്തി.



ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജീവകാരുണ്യനിധി ചികിത്സാ  സഹായ വിതരണം നടത്തി. 38 പേര്‍ക്കായി 319000 രൂപയാണ് സഹായധനമായി വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കന്‍ വിതരണം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് സജി വള്ളംകുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. സിബി ചിറയില്‍, അഡ്വ. പി രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരോ വര്‍ഷത്തെയും ലാഭവിഹിതത്തില്‍ നിന്ന് നിശ്ചിത തുക മാറ്റിവച്ച് സ്വരൂപിക്കുന്ന സഹായനിധിയില്‍ ഇപ്പോള്‍ ഒരു കോടി 65 ലക്ഷം രൂപ നിക്ഷേപമാണുള്ളത്. ബാങ്ക് ഇതുവരെ 1741 പേര്‍ക്കായി ഒരു കോടി 20 ലക്ഷത്തിലധികം രൂപ സഹായമായി നല്‍കിയിട്ടുണ്ട്.




Post a Comment

0 Comments