Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ റോഡുകള്‍ കുണ്ടും, കുഴിയും ആയി കിടക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു



ഏറ്റുമാനൂര്‍  നഗരഹൃദയത്തില്‍ റോഡുകള്‍ കുണ്ടും, കുഴിയും ആയി കിടക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നഗരസഭയിലെ 34-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വി.കെ.ബി റോഡ്, മഠത്തേട്ടുപടി റോഡ് എന്നിവ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറേനട  റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കി. ടാറിങ് ഇളകി വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന റോഡില്‍ മഴ ശക്തമാവുന്നതോടെ വെള്ളക്കെട്ടും രൂപപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. രണ്ടു റോഡുകളിലും ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. ഓട മണ്ണടിഞ്ഞുകൂടി മൂടിയ നിലയിലാണ്. റോഡില്‍ വെള്ളം കെട്ടിക്കിടന്ന് ടാറിങ് നശിക്കുകയാണ്. വി.കെ.ബി റോഡ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് എത്തുന്നവര്‍ പ്രധാനമായ ഉപയോഗിക്കുന്ന ലിങ്ക് റോഡാണ് . റോഡ് നിര്‍മ്മാണത്തിന് അനുമതി ആയിട്ടും, നിര്‍മ്മാണ ജോലി ഏറ്റെടുക്കുവാന്‍ കരാറുകാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മുന്‍സിപ്പല്‍ അധികൃതര്‍ പറയുന്നത്.




Post a Comment

0 Comments