ശിവഗിരി ശ്രീ ശാരദാ ദേവീ ക്ഷേത്രത്തിലെ പഞ്ചാരമണലില്‍ അറിവിന്റെ ഹരിശ്രീ കുറിക്കാന്‍ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങി. ശിവഗിരി ശാരദാ ക്ഷേത്ര സന്നിധിയിലെ പവിത്രമായ പഞ്ചാരമണലും തൂലികാ പൂജയ്കുള്ള പേനകളും ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. പഞ്ചാരമണലും തൂലികകളും പതിറ്റാണ്ടുകളായി വഴിപാടായി സമര്‍പ്പിക്കുന്ന തുമ്പയില്‍ രാമകൃഷ്ണന്‍ നായരുടെയും കൊച്ചുമകന്‍ എസ്. അഭിനവ് കൃഷ്ണയുടെയും നേതൃത്വത്തിലാണ് പവിത്രമായ മണല്‍ വെള്ളപ്പട്ടില്‍ പൊതിഞ്ഞ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചത്. നാമജപത്തോടെ മണലും തൂലികകളുമായി ക്ഷേത്രത്തിനും. തുടര്‍ന്ന് ശ്രീകോവിലിനും വലംവച്ച് സോപാനത്തിങ്കല്‍ സമര്‍പ്പിച്ചപ്പോര്‍ ക്ഷേത്രം മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കര്‍പ്പൂര ആരതി നടത്തി. തുടര്‍ന്ന തൂലികകളും മണലും കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. ടി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ബിന്ദു രാജീവ്, ഇ.കെ. രാജന്‍ ഈട്ടിക്കല്‍, ഏഴാച്ചേരി എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലില്‍, എ.എസ്. ലൈല ടീച്ചര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന സരസ്വതീ മണ്ഡപത്തില്‍ തൂലികാ പൂജ ഞായറാഴ്ച ആരംഭിക്കും. പവിത്രമായ മണലും സരസ്വതീ മണ്ഡപത്തില്‍ സൂക്ഷിക്കും. വിജയദശമി നാളില്‍ പൂജിച്ച പേനകള്‍ പ്രസാദമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും.പവിത്ര മണല്‍ വിരിച്ച് അതിലാണ് പാരമ്പര്യ രീതിയില്‍ ഹരിശ്രീ കുറിക്കല്‍ നടക്കുന്നത്. പ്രശസ്ത കവി ആര്‍.കെ. വള്ളിച്ചിറയാണ് ഇത്തവണ വിദ്യാരംഭത്തിന് ആചാര്യസ്ഥാനം വഹിക്കുന്നത്.


.webp)


0 Comments