Breaking...

9/recent/ticker-posts

Header Ads Widget

കേശദാനത്തിലൂടെ ലഭിച്ച മുടി വിഗ് ആക്കി നല്‍കി



കേശദാനത്തിലൂടെ ലഭിച്ച മുടി വിഗ് ആക്കി രോഗികള്‍ക്ക് നല്‍കി. ഹെയര്‍ഫോര്‍ യു സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പാലാ കെ എം മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം കേശദാനക്യാമ്പ് നടത്തിയത്.  വനിതകള്‍ ദാനം ചെയ്ത മുടി ഉപയോഗിച്ച് 6 രോഗികള്‍ക്കാണ്  വിഗ് നല്‍കിയത്.  മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോ, വിഗുകള്‍ രോഗികള്‍ക്ക് കൈമാറി. യോഗത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രശാന്ത് അധ്യക്ഷനായിരുന്നു. RMO  DR. Dr.അരുണ്‍, Dr. Reshma Rmo, Dr ശബരിനാഥ്,  Dr james,  നഴ്‌സിംഗ് സൂപ്രണ്ട് മേരി മാത്യു, രഞ്ജിത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു. ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മഹേഷ് ഒ രാജു, സെക്രട്ടറി  സംഗീത സെന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.




Post a Comment

0 Comments