നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. പറത്താനം സ്വദേശി അനിലിനെ പരിക്കുകളുടെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ ഈരാറ്റുപേട്ട റോഡില്‍ കൊച്ചിടപ്പാടിയിലാണ് ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് എതിര്‍ ദിശയില്‍ സഞ്ചരിച്ച ബൈക്കിലിടിക്കുന്നതിന്റെ CCTV ദൃശ്യങ്ങള്‍ ലഭിച്ചു. നഗരസഭാംഗം സിജി ടോണിയാണ് ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയത്. ഒരു വനിത ഓടിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥന്‍ പൊ തുപ്രവര്‍ത്തകരോടും മറ്റ് വാഹന ഉടമകളോടും നാട്ടുകാരോടും മോശമായ രീതിയില്‍ തട്ടിക്കയറി സംസാരിച്ചതായി നാട്ടുകാരും നഗരസഭാംഗവും പരാതിപ്പെട്ടു.





0 Comments