Breaking...

9/recent/ticker-posts

Header Ads Widget

തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്നു.



കടനാട് കുടുംബശ്രീ സി.ഡി.എസിന്റെ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ് സ്‌കൂളില്‍ വച്ച് നടന്നു. സ്‌കൂള്‍ അസംബ്ലിയില്‍ കുടുംബശ്രീ മുദ്രഗീതം ആലപിച്ചു  കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമന്‍ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെര്‍ലിന്‍ റൂബി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഉഷ രാജു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  പുഷ്പ റെജി, ഹെഡ്മാസ്റ്റര്‍ സജി തോമസ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പാര്‍വതി പരമേശ്വരന്‍, അക്കൗണ്ടന്റ് സുനീഷ് ടി.ജി, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവരും സ്‌കൂള്‍ RP മാരും പങ്കെടുത്തു.





Post a Comment

0 Comments