മഹിളാ കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ക്കും എതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയണമെന്ന് ജെബി മേത്തര്‍ എം.പി പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ പോളിറ്റ് ബ്യൂറോ അംഗം വരെ കണ്ണികള്‍ ആയിരിക്കുകയാണെന്നും, സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,ആ തുകയില്‍ നിന്നും നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശ്രീലേഖ മണിലാല്‍ അധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ, കെപിസിസി മെമ്പര്‍ ടി ജോസഫ്, ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാട്ടകം സുരേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജെയിംസ് പുല്ലാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് മണ്ഡലം വാര്‍ഡ് പ്രസിഡണ്ടുമാരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാനതലത്തില്‍ നടന്നുവരുന്ന ബ്ലോക്ക് തല കണ്‍വെന്‍ഷനുകളുടെ ഭാഗമായായിരുന്നു കടുത്തുരുത്തിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.





0 Comments