Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു.



കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപയാണ് വികസന പദ്ധതിക്കായ അനുവദിച്ചത്.  കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാനം മന്ദിരം നിര്‍മ്മിക്കുന്നതിന് വേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ പുതിയ മന്ദിര നിര്‍മ്മാണത്തിനയി അനുവദിച്ചു.  ബ്ലോക്ക് പഞ്ചായത്തിന്റെ  നിലവിലുള്ള ഓഫീസ് കെട്ടിടം ജീര്‍ണാവസ്ഥയിലായതയോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനമായതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ചുമാറ്റി  പുതിയത് നിര്‍മ്മിക്കുന്നതിന്   കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്  കമ്മിറ്റി തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ്  അനുമതി നല്‍കിയിരിക്കുന്നതെന്ന് എം.എല്‍.എ വ്യക്തമാക്കി.  രണ്ടു നിലകളുള്ള ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരമാണ് നിര്‍മ്മിക്കുന്നത്. പുതുതായി നിര്‍മ്മിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അധ്യക്ഷനായിരുന്നു.




Post a Comment

0 Comments