Breaking...

9/recent/ticker-posts

Header Ads Widget

കക്കയം ശ്രീ കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ടും പന്തീരായിരം നാളികേരമുടയ്ക്കലും



കക്കയം ശ്രീ കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ടും പന്തീരായിരം നാളികേരമുടയ്ക്കലും വാഞ്ഛാ കല്‍പലതാ ശ്രീവിദ്യാ ഗണപതി ഹോമവും ഡിസംബര്‍ 22,  23 തീയതികളില്‍ നടക്കും,വേട്ടേക്കരന്‍ പാട്ടിന്റെ ആദ്യ ചടങ്ങായ പ്രതിജ്ഞ എടുക്കല്‍ വേട്ടേക്കരന്റെ വെളിച്ചപ്പാട് മണികണ്ഠന്‍ കല്ലാറ്റിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘ രൂപീകരണവും നടന്നു. NSS കരയോഗം ഹാളില്‍ നടന്ന യോഗം ക്ഷേത്രം തന്ത്രി കടിയക്കോല്‍ തുപ്പന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സതീശന്‍ കെ  നമ്പൂതിരി അധ്യക്ഷനായിരുന്നു. വെളിച്ചപ്പാട് മണികണ്ഠന്‍ കല്ലാറ്റ് മുഖ്യാതിഥിയായിരുന്നു. സതീഷ് കുമാര്‍ കെ.ആര്‍, സി.എം മനോജ് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രത്തിന്റെ യു ട്യൂബ് ചാനലിന്റെയും പ്രൊമോ വീഡിയോയുടെയും പ്രകാശനവും നടന്നു.




Post a Comment

0 Comments