Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ ശ്രീ ശാരദാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി



കല്ലറ ശ്രീ ശാരദാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ആഘോഷങ്ങളുടെയും കലാപരിപാടികളുടെയും ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ചലച്ചിത്രതാരം ബാല നിര്‍വഹിച്ചു. യോഗത്തില്‍ നവരാത്രി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി ഐ ദാമോദരന്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ ജി സുഭാഷ്, എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡന്റ് പി ഡി രേണുകന്‍, സെക്രട്ടറി കെ വി സുദര്‍ശനന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 22ന് ഗ്രന്ഥം എഴുന്നള്ളിപ്പ് ദുര്‍ഗാഷ്ടമി ദിനത്തില്‍ നടക്കും.  23ന് മഹാനവമി ആഘോഷവും 24നു ചൊവ്വാഴ്ച വിജയദശമിദിനത്തില്‍രാവിലെ 7.,05 മുതല്‍  വിദ്യാരംഭവും നടക്കും. വിദ്യയും വീണയും ജ്ഞാനമുദ്രയും എഴുത്താണിയും വഹിച്ച ദീപ്തഹസ്തയും മന്ദസ്മിത മുഖിയുമായി വെള്ളത്താമരയില്‍ വിരാജിക്കുന്ന ജ്ഞാനശക്തി സ്വരൂപിണിയായാണ് കല്ലറയിലെ ശാരദാദേവി സങ്കല്പം.  നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം നൃത്ത സംഗീത സന്ധ്യയും അരങ്ങേറി. ആഘോഷ ദിനങ്ങളില്‍ വിശേഷാല്‍ പൂജകള്‍ക്ക്  ശേഷം സംഗീത സദസ്സ്, നടനാമൃതം, ഭക്തിഗാനസുധ, ഭജന്‍സ് എന്നിവയും നടക്കും. 23ന് കോഴിക്കോട് പ്രശാന്ത് വര്‍മയും പാര്‍ട്ടിയും അവതരിപ്പിക്കുന്ന മാനസ ജപലഹരി തുടങ്ങിയ പരിപാടികളും അരങ്ങേറും.




Post a Comment

0 Comments