കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ലോക തപാല്‍ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് ഇന്‍ലന്‍ഡ് നല്‍കിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ റെജി തോമസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വയോജന ദിനത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് മുത്തച്ഛനും, മുത്തശ്ശിക്കും ഇന്‍ലന്‍ഡില്‍ കത്ത് തയ്യാറാക്കിയത് കുട്ടികള്‍ക്ക് ഒരു നവ്യാനുഭവമായി. പുതുതലമുറയില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന തപാല്‍ വിശേഷങ്ങള്‍ അദ്ധ്യാപകര്‍ കുട്ടികളുമായി പങ്കുവെച്ചു. പുത്തന്‍ പള്ളിയിലുള്ള കല്ലറ പോസ്റ്റ് ഓഫീസ് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു പോസ്റ്റ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കിയശേഷമാണ് കുട്ടികള്‍ മടങ്ങിയത്.





0 Comments