കാണക്കാരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു. സഹകരണ മേഖല തകര്‍ച്ചയിലാണെന്ന് ചില തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സഹകാരി സംഗമം സംഘടിപ്പിച്ചത്. നിക്ഷേപകരുടെ കരുത്തിലും പിന്‍ബലത്തിലും പ്രവര്‍ത്തിക്കുന്നവയാണ് സഹകരണ ബാങ്കുകള്‍. സമീപകാലത്ത് കേരളത്തില്‍ സഹകരണ മേഖലയില്‍ സംഭവിച്ചിരിക്കുന്ന ചില ഒറ്റപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ സഹകരണ മേഖലയെ ആകെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു ലോബി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി, സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കല്‍ പറഞ്ഞു. 1955 ല്‍ സ്ഥാപിതമായ കാണക്കാരി സര്‍വീസ് സഹകരണ ബാങ്ക് സഹകാരികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളും സമൂഹ നന്മയ്ക്കായി അക്ഷീണ പ്രവര്‍ത്തനവും നടത്തുന്ന പ്രസ്ഥാനവും ആണെന്ന് ബാങ്ക് പ്രസിഡന്റ് ബെന്നി ജോസഫ് പറഞ്ഞു. ബാങ്കിന്റെ ഉറച്ച ധനസ്ഥിതിയും കാര്യക്ഷമതയും ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച സഹകാരി സംഗമത്തില്‍ നൂറുകണക്കിന് സഹകാരികള്‍ പുതുതായി നിക്ഷേപം നടത്തി ബാങ്കിന് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചു റാണി, പഞ്ചായത്തംഗം കാണക്കാരി അരവിന്ദാക്ഷന്‍, ബാങ്ക് വൈസ് പ്രസിഡന്റ് ടി.എസ്.സലി, സെക്രട്ടറി ദീപാ മോള്‍, ഭരണസമിതി അംഗങ്ങളായ എം.എന്‍ നാരായണന്‍ നായര്‍, അഡ്വക്കേറ്റ് ജോബിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments