ലോക ബാലിക ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനത്തിനു തുടക്കം കുറിച്ച് അര്‍ച്ചന വിമന്‍സ് സെന്റര്‍. ഒക്ടോബര്‍ 11ന് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്കായുള്ള കരാട്ടെ പരിശീലന കളരിക്ക് തുടക്കം കുറിച്ചത്. ബാലിക ദിനാചരണ ചടങ്ങുകള്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരേണ്ടവരാണെന്നും നോ പറയേണ്ടടത്തു അത് തുറന്നു പറയുവാന്‍ പെണ്‍കുട്ടികള്‍ പഠിക്കണമെന്നും അവര്‍ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ അധ്യക്ഷയായിരുന്നു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ടെക്‌നിക്കല്‍ മാനേജര്‍ ജയശ്രീ. പി.കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് റെജി അഗസ്റ്റിന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് , സ്‌കൂള്‍ ലീഡര്‍ എല്‍സ തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജപ്പാന്‍ ഷോട്ടോക്കാന്‍ അസോസിയേഷന്‍ കേരള ചീഫ് ഇന്‍സ്ട്രക്ടര്‍ വിനോദ് മാത്യു ആണ് കരാട്ടെ പരിശീലകന്‍.





0 Comments