കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനു ബന്ധിച്ച് ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. വിജയദശമി ദിനത്തില്‍ സമാപിക്കുന്ന നവാഹയജ്ഞത്തിന്റെ മുഖ്യയജ്ഞാചാര്യന്‍ കാവാലം അമ്പാടി ജയകുമാറാണ്. നവാഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം സാമവേദ പണ്ഡിതനും മുന്‍ ഗുരുവായൂര്‍ മേല്‍ ശാന്തിയുമായ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. നവാഹയജ്ഞ കമ്മറ്റി പ്രസിഡന്റ് AR തമ്പി , കണ്‍വീനര്‍ അനില്‍കുമാര്‍ വാഴപ്പിള്ളില്‍, ജനറല്‍ കണ്‍വീനര്‍ മമത ഹരികുമാര്‍ ,ദേവസ്വം പ്രതിനിധി സുമേഷ് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 7 മുതല്‍ ഉച്ചയക്ക് 12 വരെയും 2 മുതല്‍ 5 വരെയും ദേവീഭാഗവത പാരായണവും പ്രഭാഷണവും നടക്കും.





0 Comments