Breaking...

9/recent/ticker-posts

Header Ads Widget

സ്വീകരണം നല്‍കി



ചന്ദ്രയാന്‍ 3 ന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്വീകരണം നല്‍കി. ദൗത്യസംഘാംഗവും കുമ്മണ്ണൂര്‍ സ്വദേശിയുമായ T.R ഹരിദാസിനും, ഭാര്യ ആനന്ദവല്ലിക്കുമാണ് സ്‌കൂളില്‍ ഹൃദ്യമായ സ്വീകരണമൊരുക്കിയത്. സ്‌കൂള്‍ ഓഡി റ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ PTA പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു. നാടിന് അഭിമാനമായി മാറിയ ശാസ്ത്രജ്ഞരെ അശോക് കുമാര്‍ പൂതമന പൊന്നാടയണിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  ബിജുകുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രിന്‍സിപ്പാള്‍ സിന്ധു മോള്‍ M.P,  PTA വൈസ് പ്രസിഡന്റ്, സജി P.B എന്നിവര്‍ പ്രസംഗിച്ചു. താന്‍ പഠിച്ച സ്‌കൂളില്‍ വീണ്ടുമെത്തിയതിലും സ്വീകരണമേറ്റു വാങ്ങാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് T.R ഹരിദാസ് പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംവദിച്ച T.R ഹരിദാസ് ചന്ദ്രയാന്‍ 3 ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.





Post a Comment

0 Comments