Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു



കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 14 ന് സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കിടങ്ങൂര്‍ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.    അഡ്വ. ഇ.എം ബിനുവിന്റെ അദ്ധ്യാക്ഷതയില്‍ കൂടിയ യോഗത്തില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അശോക് കുമാര്‍ പൂതമന സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കണ്‍വീനര്‍ പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ് കെ പ്രവര്‍ത്തനപരിപാടി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ജി വിജയന്‍, ബോബി മാത്യു, ഹേമ രാജു, റ്റീനാ മാളിയേക്കല്‍, ലൈസമ്മ ജോര്‍ജ്, സുനി അശോകന്‍, മിനി ജെറോം, അസിസ്റ്റന്റ് സെക്രട്ടറി അനീഷ്‌കുമാര്‍ റ്റി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ എസ് ജയന്‍, പി രാധാകൃഷ്ണകുറുപ്പ്, സിറിയക്ക് തോമസ്, ഒ റ്റി ജോസ്, വിവിധ സാമുദായിക സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.




Post a Comment

0 Comments