Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ മേളയും, വനിതാ- സാംസ്‌കാരിക സമ്മേളനവും നടന്നു



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പാലാ ടൗണ്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ മേളയും, വനിതാ- സാംസ്‌കാരിക സമ്മേളനവും നടന്നു. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ റ്റി.സി തങ്കച്ചന്‍ മുഖ്യ പ്ര ഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി.ഐ ജയിംസ് അധ്യക്ഷനായിരുന്നു. വി.ജി ഗോപാലകൃഷ്ണന്‍, കെ.ഒ വിജയകുമാര്‍,കെ.എം സോഫി, പി.വി സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments