കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച 'ഭരണഘടന ആമുഖം റിട്ട. ജഡ്ജ് ഇമ്മാനുവല്‍ പി കോലടി പ്രകാശനം ചെയ്തു. ഗാന്ധിജിയുടെ വീക്ഷണ കാഴ്ചപ്പാടിലുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യവും അതിന്റെ ആശയ സമ്പുഷ്ടതയും അദ്ദേഹം പങ്കുവച്ചു. ' സത്യമേവ ജയതേ ' എന്ന ആശയം മുന്‍ നിര്‍ത്തി ഭാരതീയ പാരമ്പര്യമുള്ള ഓരോ കുട്ടികളും പാലിക്കേണ്ട സത്യസന്ധതയെ കുറിച്ച് അദ്ദേഹം വിവരിച്ചു. പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, വേണു പത്മനാഭന്‍, സ്റ്റീഫന്‍സണ്‍ എബ്രഹാം പ്രോഗ്രാം ഓഫീസര്‍ ഇന്ദു ബാബു, വോളണ്ടിയര്‍ ലീഡേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.


.webp)


0 Comments