Breaking...

9/recent/ticker-posts

Header Ads Widget

വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.



വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന  പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുളക്കട അമ്പിളിവിലാസം  മഹേഷ്  (32)  എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019 ല്‍  കിടങ്ങൂരുള്ള എലഗന്‍സ് ഹോട്ടലിന് സമീപം വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തില്‍ ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍  ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലാണ് ഇയാളെ പിടികൂടുന്നത്. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.ഐ കുര്യന്‍ മാത്യു, സി.പി.ഒ മാരായ ഗ്രിഗോറിയസ് ജോസഫ്, അഷറഫ് ഹമീദ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments