Breaking...

9/recent/ticker-posts

Header Ads Widget

സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ച് സെമിനാറും പ്രചരണ റാലിയും



കോട്ടയം ജനറല്‍ ആശുപത്രി പി.പി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ച് സെമിനാറും പ്രചരണ റാലിയും  സംഘടിപ്പിച്ചു. ഡി.എം.ഒ. ഡോ. എന്‍ പ്രിയ ഉദ്ഘാടനം ചെയ്തു. സ്തനാര്‍ബുദം ആരംഭത്തില്‍ തന്നെ ഓരോ വ്യക്തിക്കും സ്വയം കണ്ടെത്തി ഡോക്‌റുടെ നിര്‍ദ്ദേശാനുസരണം ചികിത്സിച്ച് പൂര്‍ണമായി മാറ്റാന്‍ കഴിയുമെന്ന് ഡി.എം.ഒ  പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം ശാന്തി അധ്യക്ഷത വഹിച്ചു. മാസാചരണത്തിന്റെ പ്രസക്തി പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി എസ് ശശിലേഖ വിശദീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യാധരന്‍, ആര്‍.എം.ഒ ഡോ. ആശ പി നായര്‍, എച്ച്.എം.സി അംഗം പി.കെ ആനന്ദക്കുട്ടന്‍, ഡി ശ്രീനിവാസ്, ബിബിത ശിശുപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റും മന്ദിരം ആശുപത്രിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ ക്ലാസും ആശുപത്രി ജീവനക്കാരുടെ ഗാനമേളയും നടന്നു.




Post a Comment

0 Comments