Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ലോക മാനസികാരോഗ്യ ദിനാഘോഷ പരിപാടികള്‍



കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ലോക മാനസികാരോഗ്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ ജഡ്ജി നാസര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ റവ.സി. കാതറൈന്‍  നെടുമ്പുറം  അധ്യക്ഷയായിരുന്നു. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കുര്യന്‍ സേവ്യര്‍ , തിരുഹൃദയ കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി. ആലീസ് മണിയങ്ങാട്ട്,  കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ജിറ്റി ജോര്‍ജ്, ഹോസ്പിറ്റല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ ലിസാമോള്‍ ജോര്‍ജ്ജ് , കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ സിസ്റ്റര്‍ ജോയ്‌സ് മരിയ,  അനീഷ ബിജിറ്റ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തിരുഹൃദയ കോളേജ്  ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ അവബോധം വളര്‍ത്തുന്ന ഫ്‌ലാഷ് മോബും , മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടികളും അവതരിപ്പിച്ചു.




Post a Comment

0 Comments