Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം കണ്‍വന്‍ഷന്‍ നടന്നു.



പാലാ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്ന കര്‍മ്മപരിപാടിയുടെ ഭാഗമായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം കണ്‍വന്‍ഷന്‍ നടന്നു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് ബി  അദ്ധ്യക്ഷനായിരുന്നു  വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമ്യാ രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇക്കോളജിക്കല്‍ സയന്‍സിലെ  ഡോ. പുന്നന്‍ കുര്യന്‍ വേങ്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയിന്‍ കോ- ഓര്‍ഡിനേറ്റര്‍  ശ്രീശങ്കര്‍ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  മാത്യു തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ജെസ്സി ജോര്‍ജ്ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്മിതാ വിനോദ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി., ഗോപി കെ.ആര്‍., പി.സി.ജോസഫ്,  മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍  രമ്യാ രാജേഷ്, കൊഴുവനാല്‍ എ.ഇ.ഒ. ഷൈലാ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി. ജോമാന്‍ മാത്യു എന്നിവര്‍ വി.ഇ.ഒ ശ്രീ. സുദീപ് റ്റി.ജെ. . തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments