KSEB യുടെ സ്‌കൈ ലിഫ്റ്റ് വാഹനത്തിനും RTO ഓഫീസില്‍ രജിസ്‌ട്രേഷന് തടസ്സം. ലൈനുകളിലെ അറ്റകുറ്റ പണി ചെയ്യുന്നതിന്16 ലക്ഷം രുപ മുടക്കി വാങ്ങിയ ആധുനിക സൗകര്യങ്ങളുള്ള വാഹനമാണ് സ്‌കൈ ലിഫ്റ്റ്. വാഹനത്തിലെ രൂപമാറ്റമാണ് പാലാ ആര്‍ റ്റി ഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമായത്. ഇതുമൂലം വാഹനം ഉപയോഗിക്കാന്‍ കഴിയാതെ കെ എസ് ഇ ബി ഗോഡൗണില്‍ കിടക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് റ്റാറ്റാ കമ്പനിയുടെ വാഹനം ഇവിടെ എത്തിയത്. സംസ്ഥാനത്തോട്ടാകെ 25 വാഹനങ്ങളാണ് കെ എസ് ഇ ബി വാങ്ങിയത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഓള്‍ട്ടറേഷന്‍ സംവിധാനങ്ങള്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിന് കാരണമായി ആര്‍ റ്റി ഒ ഓഫീസില്‍ നിന്നും അറിയിച്ചു. റ്റാറ്റാ കമ്പനി ഈ വാഹനം ഏതു തരത്തില്‍ പെടുന്നു എന്ന് രേഖാമൂലം കാണിച്ചാലേ രജിസ്ട്രെഷന്‍ നടപടി ആരംഭിക്കാന്‍ കഴിയൂ. സ്‌കൈ ലിഫ്റ്റ് സ്ഥാനത്ത് ഒട്ടാകെ ഒന്നിച്ചു രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. ഈ വാഹനം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കെ എസ് ഇ ബി യുടെ ലൈനിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ഉപകാരപ്രദമാകും.





0 Comments