കേരള സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കൊഴുവനാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. കൊഴുവനാല്‍ സിഎസ്‌സി ഹാളില്‍ ചേര്‍ന്ന യോഗം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി ഇമ്മാനുവേല്‍ പി കോലടി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് KN വിജയകുമാര്‍ അധ്യക്ഷനായിരുന്നു. കെഎസ്എസ്പിയു സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി .മുന്‍ സെക്രട്ടറി പി എ എബ്രഹാം പൊന്നുംപുരയിടം മണ്മറഞ്ഞ അംഗങ്ങളെ അനുസ്മരിച്ചു. ളാലം ബ്ലോക്ക് സെക്രട്ടറി കെ ജി വിശ്വനാഥന്‍,, ബ്ലോക്ക് സംസ്‌കാരവേദി കണ്‍വീനര്‍ പി വി തങ്കപ്പപണിക്കര്‍, രക്ഷാധികാരി കെ ജി സുകുമാരന്‍ നായര്‍, പി കെ ശാര്‍ങ്ഗധരന്‍, ജയ്‌സണ്‍ ജോസഫ് കുഴികോടിയില്‍, ഫിലിപ്പ് c ചൊല്ലാംകുഴ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുതിര്‍ന്ന അംഗങ്ങളെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ എബ്രഹാം തോണക്കര ആദരിച്ചു. അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.





0 Comments