ഗാന്ധി ജയന്തി ദിനത്തില്‍ കുറവിലങ്ങാട് പഞ്ചായത്തില്‍ ശുചിത്വ വാരാഘോഷത്തിന് തുടക്കം കുറിച്ചു. സ്വാസ്ഥ്യം 2023, മാലിന്യമുക്തം നവകേരളം പദ്ധതികളുടെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡും ബസ് കാത്തിരിപ്പു കേന്ദ്രവും, മാര്‍ക്കറ്റും വൃത്തിയാക്കിക്കൊണ്ട് വാരാഘോഷം ആരംഭിച്ചത്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സന്ധ്യ സജികുമാര്‍, റ്റെസി സജീവ്, എം.എന്‍ രമേശന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരായ റെനീഷ് തോമസ് (ദേവമാതാ കോളേജ്), ചാര്‍ളി (സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ലാലി, പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യന്‍, ഡാര്‍ളി ജോജി, കമലാസനന്‍ ഇ.കെ., ജോയിസ് അലക്‌സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം.ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ദേവമാതാ കോളേജ്, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍, സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുര്യനാട് മേരിമാതാ സോമില്‍ പഞ്ചായത്തിന് നല്‍കിയ രണ്ട് ബോട്ടില്‍ ബൂത്തുകള്‍ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചു. പ്രധാന സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ഇത്തരം ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുമെന്നും മിനിമത്തായി പറഞ്ഞു.
0 Comments