ലെന്‍സ്‌ഫെഡ് ഏറ്റുമാനൂര്‍ ഏരിയ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ നടന്ന യോഗത്തില്‍ ഏരിയ പ്രസിഡന്റ് ജയ്‌സണ്‍ റ്റി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ മുഖ്യാതിഥിയായിരുന്നു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഡയറക്ടറി പ്രകാശനം ചെയ്തു. ലെന്‍സ് ഫെഡ് മുന്‍ സംസ്ഥാന സെക്രട്ടറി സനില്‍കുമാര്‍ പി.എം മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, ഏരിയ സെക്രട്ടറി വി.ആര്‍ അനില്‍ കുമാര്‍, ട്രഷറര്‍ രതീഷ് ബി.ആര്‍, ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ കെ.കെ, സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് കുമാര്‍ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എന്‍ പ്രദീപ് കുമാര്‍ ,ബി വിജയകുമാര്‍ ജില്ലാ ട്രഷറര്‍ റ്റി.സി. ബൈജു ,ജില്ലാ വൈസ് പ്രസിഡന്റ് റോയി എം.എം, ജില്ലാ സമിതി അംഗങ്ങളായ തോമസുകുട്ടി, സജി സെബാസ്റ്റ്യന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഏരിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് ജയ്‌സണ്‍ റ്റി സെബാസ്റ്റ്യന്‍, സെക്രട്ടറി രതീഷ് ബി.ആര്‍ , ട്രഷറര്‍ സന്ധ്യ പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു.





0 Comments