Breaking...

9/recent/ticker-posts

Header Ads Widget

വായനോത്സവം സംഘടിപ്പിച്ചു



മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനോത്സവം സംഘടിപ്പിച്ചു. പാലാ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന വായനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. ലൈബ്രറി കൗണ്‍സില്‍ സെകട്ടറി റോയി ഫ്രാന്‍സിസ് വായനാ മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ ലൈബറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു  കെ ജോര്‍ജ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിഡ് ,  K.S രാജു, ജോണ്‍സണ്‍ പുളിക്കിയില്‍, K.R പ്രഭാകരന്‍ പിള്ള ,  C.K ഉണ്ണികൃഷ്ണന്‍,  ഗോപീകൃഷ്ണ, K.R മോഹനന്‍, ലീന ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments