കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ ദന്തരോഗ ചികിത്സാ വിഭാഗം ആധുനിക രീതിയില്‍ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന നവീകരിച്ച ദന്തല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വ്വഹിച്ചു. LLM ഹോസ്പിറ്റല്‍ സൂപ്പിരിയര്‍ ജനറാള്‍ ഡോ.സിസ്റ്റര്‍ കരുണ അധ്യക്ഷയായിരുന്നു. ശില്പത്തിന്റെ അനാവരണവും സിസ്റ്റര്‍ കരുണ നിര്‍വ്വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ആശംസാ സന്ദേശം നല്‍കി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, മുന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോക്ടര്‍ ആനി ജോസ്, ജോയന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ ജോസ്, സി.ഡോ. ലത തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡന്റല്‍ ഇംപ്ലാന്റ് , ഡന്റല്‍ ജൂവലറി, റൂട്ട് കനാല്‍ ടീറ്റ്‌മെന്റ് , ഓര്‍ത്തോഡോണ്ടിക് ട്രീറ്റ്‌മെന്റ് , ഡിജിറ്റല്‍ x റേ തുടങ്ങിയ ആധുനിക സൗകര്യ ങ്ങളാണ് പുതിയ ദന്തല്‍ വിഭാഗത്തില്‍ ലഭ്യമാകുന്നത്. സിസ്റ്റര്‍ ഡോക്ടര്‍ സംഗീത , ഡോ ഐശര്യ R നായര്‍ , ഡോ ടിസ്‌നമോള്‍ ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് ദന്തല്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്.





0 Comments