Breaking...

9/recent/ticker-posts

Header Ads Widget

ഉത്സാഹ് സംസ്ഥാന തല പ്രചരണ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി.



മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഉത്സാഹ് സംസ്ഥാന തല പ്രചരണ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി.  മഹിളാ  കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ അഡ്വ ജെബി മേത്തര്‍ നയിക്കുന്ന ജാഥയാണ് പാലായിലെത്തിയത്   പാലാ തെക്കെക്കര പ്രൊഫ. കെ.എം ചാണ്ടി ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന  സമ്മേളനം അഡ്വ. ജെബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജനാവ് ശോഷിക്കുമ്പോള്‍  സി.പി.എം  സമ്പന്ന മാകുന്ന അത്ഭുത പ്രതിഭാസമാണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് ജെബി മേത്തര്‍ പറഞ്ഞു. സഹകരണ ബാങ്കുകളും സംസ്ഥാന ഖജനാവും കൊള്ളയടിച്ചു സിപിഎം തടിച്ചു കൊഴുക്കുകയാണെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന സര്‍വ്വ വികസനപദ്ധതികള്‍ക്കുമെതിരെ വിധ്വംസക സമരം നയിച്ച സിപിഎം ഇന്ന് അവയുടെ ഉദ്ഘാടനം നടത്തി പരിഹാസ്യരാകുന്ന കാഴ്ചയാണ് കേരളത്തിലെമ്പാടുമെന്നും അവര്‍ പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് നിര്‍മ്മല മോഹന്‍ അധ്യക്ഷയായിരുന്നു. DCC പ്രസിഡന്റ്  നാട്ടകം സുരേഷ്, ടോമി കല്ലാനി, എ.കെ ചന്ദ്രമോഹന്‍, പ്രൊഫസര്‍ സതീഷ് ചൊള്ളാനി, എന്‍ സുരേഷ്, മിനിമോള്‍, ബിന്ദു സന്തോഷ് കുമാര്‍, മഞ്ചു ചന്ദ്രന്‍, ഷൈനി ഫിലിപ്പ്, മാരിയത് ബീവി, ബെറ്റി ടോജോ, ലാലി സണ്ണി, ആനി ബിജോയ്, മായാ രാഹുല്‍, ഗീതാ രാജു സന്ധ്യാ ബിനു, ലീസാമ്മ ജോര്‍ജ്, ലിസിക്കുട്ടി മാത്യു, അഡ്വ. അല്‍ഫോന്‍സാ ദാസ്, അര്‍ജുന്‍ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments