Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ പ്രചരണത്തിനായി പഞ്ചായത്ത് ജീവനക്കാരന്‍ ഒരുക്കിയ പാരഡി ഗാനം കൗതുകമായി.



മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ പ്രചരണത്തിനായി പഞ്ചായത്ത് ജീവനക്കാരന്‍ ഒരുക്കിയ പാരഡി ഗാനം  കൗതുകമായി. പാലാപ്പള്ളി പുതുപ്പള്ളി എന്ന ഗാനത്തിന്റെ പാരഡിയാണ് വൈറലാകുന്നത്. പാലാ തലപ്പലം ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് തോമസ് മാത്യു പെരുമനങ്ങാടനാണ് പാരഡി ഗാനം തയ്യാറാക്കിയത്. എലിക്കുളം സ്വദേശിയാണ് തോമസ് മാത്യു. പ്രസിദ്ധമായ ഗാനത്തിന്റെ ഈണത്തില്‍ മാലിന്യ മുക്ത കേരളത്തിനായി എഴുതിയ പാട്ട് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ജോയല്‍ വി ജോയിയാണ് ആലപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കാമ്പയിന് നേതൃത്വം നല്‍കുന്ന തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്റെയും, കോട്ടയം ജില്ലയില്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണിന്റെയും, ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ഗാനമെഴുതിയത്.




Post a Comment

0 Comments