Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യമുക്തം നവകേരളം ക്യാമ്പെയിന്റെ ഭാഗമായി പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍



പള്ളിക്കത്തോട് പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പെയിന്റെ ഭാഗമായി  പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ നടന്നു. കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ ജയരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷയായിരുന്നു. മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പെയിന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.ആര്‍.ജി.എസ്.എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ആശീഷ് എം.എസ് പദ്ധതി അവതരണം നടത്തി.പഞ്ചായത്ത് സെക്രട്ടറി മനോജ് വി സ്വച്ഛതാ ഹീ സേവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ വിപിനചന്ദ്രന്‍ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മോളിക്കുട്ടി മാത്യു,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ റ്റി.എന്‍ ഗീരീഷ്‌കുമാര്‍, റിസോഴ്സ് പേഴ്സണ്‍ വേണുഗോപാല്‍ സി.പി തുടങ്ങിയര്‍ സംസാരിച്ചു.പഞ്ചായത്ത് വി.ഇ.ഒ മാരായ അനുമോള്‍ പി.ബി, ഹേമാ മോഹന്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കുര്യന്‍ വടക്കേടം,തീമാറ്റിക് എക്പേര്‍ട്ട് രേണു ആര്‍, കില റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ വി ഡി, ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ മോളിക്കുട്ടി എ.റ്റി,കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനിതാ വിനോദ്, ഹരിതകര്‍മ്മസേന പ്രസിഡന്റ് ഉഷാ ജനാര്‍ദ്ദനന്‍ തുടങ്ങിയര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments