മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എലിക്കുളം പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ പഞ്ചായത്ത് തല ജനകീയ കണ്‍വന്‍ഷന്‍ നടത്തി. ഇളങ്ങുളം ശ്രീധര്‍മ്മ ശാസ്താ അമ്പലം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പെയിന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീശങ്കര്‍ മുഖ്യപ്രഭാക്ഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍ , ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഖില്‍ അപ്പുക്കുട്ടന്‍ , പഞ്ചായത്ത് സെക്രട്ടറി മുഹ്സിന്‍ പി.എം, അസിസ്റ്റന്റ് സെക്രട്ടറി ജോബോയ് ജോണ്‍, വി.ഇ.ഒ ഫെമി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൂര്യാമോള്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി അന്ത്യാംകുളം, വാര്‍ഡ് മെമ്പര്‍ മാത്യൂസ്, ആശിഷ് എം.എസ്, പീറ്റര്‍ പാംപ്ലാനി തുടങ്ങിയവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, ഐ.ആര്‍.റ്റി.സി കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണപിള്ള, പഞ്ചായത്ത് സ്റ്റാഫ് അംഗം ലിറ്റി തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി എലിക്കുളം കെ.വി.എല്‍.പി.ജി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് എം.പി പൂച്ചെട്ടി കൈമാറി.





0 Comments