Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗ്രമായി മാഞ്ഞൂര്‍  പഞ്ചായത്തിനെ  മാലിന്യമുക്ത ഗ്രാമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ നിലനില്‍പ്പിനും സമൂഹത്തിന്റെ നന്മയ്ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്ത നാട് എന്ന ലക്ഷ്യം കൈവരിക്കുവാന്‍ രാഷ്ട്രീയ- വിഭാഗീയ-ചിന്തകള്‍ക്കപ്പുറം ജനം കൈകോര്‍ക്കണം എന്ന് എം.എല്‍.എ പറഞ്ഞു. നാടും, ജലാശയങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍  പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. ഹരിത-ശുചിത്വ-സുന്ദര മാഞ്ഞൂര്‍ ഗ്രാമത്തിനായി എല്ലാ വിഭാഗം ആളുകളും മുന്നിട്ടിറങ്ങണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പെയിന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ശ്രീശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച് പൊതു ചര്‍ച്ചയും ജനകീയ കമ്മിറ്റി രൂപീകരണവും നടത്തി.




Post a Comment

0 Comments