Breaking...

9/recent/ticker-posts

Header Ads Widget

74 വയസുള്ള രോഗിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ടിവാര്‍ ശസ്ത്രക്രിയ നടത്തി



ഹൃദയധമനിയില്‍ വീക്കം കണ്ടെത്തിയ 74 വയസുള്ള രോഗിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ടിവാര്‍ (തൊറാസിക് എന്‍ഡോവാസ്‌കുലര്‍ അയോര്‍ട്ടിക് റിപ്പയര്‍ ) ശസ്ത്രക്രിയ നടത്തി.  ഇടുക്കി സ്വദേശിയാണ് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചത്. ഒരു വര്‍ഷം മുന്‍പ് വയറ്റില്‍ വേദനയെ തുടര്‍ന്നു  നടത്തിയ പരിശോധനയില്‍ ഹൃദയത്തില്‍ നിന്നുള്ള പ്രധാന രക്തധമനിയില്‍ വീക്കം കണ്ടെത്തി. രക്തം പുറത്തേക്ക് ഒഴുകുന്ന നിലയിലായിരുന്നു. തുടര്‍ന്നു  ശസ്ത്രകിയയിലൂടെ രോഗം മാറി. അടുത്തിടെ രോഗിയുടെ മലത്തിലൂടെ രക്തം പോകുന്നത് കണ്ടതിനെ തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ  ആന്‍ജിയോഗ്രാം പരിശോധനയില്‍  രക്തധമനിയില്‍ വീണ്ടും വീക്കം കണ്ടെത്തി. പ്രായമുള്ള രോഗിയായതിനാല്‍ ആധുനിക രീതിയിലുള്ള ടിവാര്‍ ശസ്ത്രക്രിയയാണ് നിര്‍ദേശിച്ചത്. ഇടുപ്പ് ഭാഗത്ത് ചെറിയ സുഷിരമിട്ട ശേഷം സ്റ്റെന്‍ഡ് കടത്തിവിട്ട് രക്തധമനിയിലെ വീക്കം പരിഹരിക്കുന്ന ചികിത്സയാണിത്. വലിയ മുറിവ് ഇല്ല എന്നതും പെട്ടെന്ന് തന്നെ ഡിസ്ചാര്‍ജ് ആയി മടങ്ങാം എന്നതും ഈ ചികിത്സയുടെ പ്രത്യേകത ആണ്. 74 വയസുള്ള രോഗി രണ്ടു ദിവസത്തിനകം  ആശുപത്രി വിടുകയും ചെയ്തു.  കാര്‍ഡിയാക് തൊറാസിക് ആന്‍ഡ് വാസ്‌ക്കുലര്‍ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.കൃഷ്ണന്‍.സി, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.നിതീഷ് പി.എന്‍.എന്നിവരുടെ  നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.




Post a Comment

0 Comments