കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡെക്‌സ്-23 എക്‌സിബിഷന്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 12 വരെ നടക്കും ആരോഗ്യ രംഗത്തെ പുതിയ മാറ്റങ്ങളും നൂതന സാങ്കേതികവിദ്യയുടെ ഫലപ്രദമായ വിനിയോഗവും പരിചയപ്പെത്തുന്ന വിപുലമായ പ്രദര്‍ശനമാണ് സംഘടിപിക്കുന്നത്. മെഡിക്കല്‍ കോളേജിലെ നാല്‍പതോളം വിഭാഗങ്ങളും അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഇതിനു മുമ്പ് 2015ലാണ് മെഡക്‌സ് നടന്നത്. മെഡക്‌സ് 2023 ന്റെ സ്വാഗതസംഘ രൂപീകരണം നടന്നു. സ്വാഗതസംഘ രൂപീകരണ യോഗം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എസ് ശങ്കര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗ്ഗീസ് പി പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാം ക്രിസ്റ്റി മാമ്മന്‍, ഓര്‍ത്തോ വിഭാഗം മേധാവിയും സ്റ്റുഡന്റ്‌സ് യൂണിയന്‍ സ്റ്റാഫ് അഡൈ്വവൈസറുമായ ഡോ.റ്റിജി തോമസ് ജേക്കബ്ബ്, നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഉഷ വി.കെ, ഹാരീസ് ഹുസൈന്‍, സ്റ്റുഡന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആദില്‍ പി, വൈസ് ചെയര്‍പേഴ്‌സന്‍ അന്ന എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യ രക്ഷാധികാരിയും, പ്രിന്‍സിപ്പാള്‍ ഡോ.എസ് ശങ്കര്‍ ചെയര്‍പേഴ്‌സണുമായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചത്.





0 Comments