കേന്ദ്ര സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നവംബര്‍ 3 -ാം തീയതി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ദില്ലി മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന മേഖലാ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്കി. ഒക്ടോബര്‍ മാസം 9 മുതല്‍ 12 വരെയായിരുന്നു പ്രചരണജാഥാ പരിപാടികള്‍. എന്‍ ജി ഓ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരന്‍ ക്യാപ്റ്റനും കെ.എസ് ടി.. എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് വൈസ് ക്യാപ്റ്റനും കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ: മെന്റ് എംപ്ലോയ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ അഭിലാഷ് മാനേജരുമായിട്ടുള്ള ജാഥക്ക് പാലാ ളാലം പാലത്തിന് സമീപം സ്വീകരണം നല്കി. സിഐടിയു പാലാ ഏരിയ സെക്രട്ടറി ടിആര്‍ വേണുഗോപാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. FSETO മീനച്ചില്‍ മേഖല സെക്രട്ടറി G സന്തോഷ് കുമാര്‍, ജാഥ മാനേജര്‍ M. K അഭിലാഷ് യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെഎസ്റ്റിഎ സബ് ജില്ല സെക്രട്ടറി അനൂപ് സി മറ്റം നന്ദി പറഞ്ഞു. ജീവനക്കാരും അദ്ധ്യാപകരും സ്വീകരണയോഗത്തില്‍ പങ്കെടുത്തു.


.webp)


0 Comments