കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും കടക്കെണിയില്‍ ആക്കുകയാണെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ മേല്‍ 5000 കോടിയുടെ നികുതി ബാധ്യത അടിച്ചേല്‍പ്പിച്ച് കൊള്ളയടിക്കുവാനാണ് LDF സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കാണക്കാരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പി.യു തോമസ്, ജോണി ചാണകപ്പാറ എന്നിവര്‍ നയിച്ച പദയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കും കെടുകാര്യസ്ഥതക്കും എതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായായിരുന്നു പ്രതിഷേധ പദയാത്ര. യുഡിഎഫ് നേതാക്കളായ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, മനോജ് ഇടപ്പാടി, സാംകുമാര്‍, തമ്പി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പദയാത്ര കാണക്കാരി ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം കോണ്‍ഗ്രസ് നേതാവ് ജാന്‍സ് കുന്നപ്പള്ളിഉദ്ഘാടനം ചെയ്തു.





0 Comments