Breaking...

9/recent/ticker-posts

Header Ads Widget

നവകേരള നിര്‍മ്മിതിയുടെ ബഹുജനസദസ്സും പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണവും



കാണക്കാരി ഗ്രാമപഞ്ചായത്ത് നവകേരള നിര്‍മ്മിതിയുടെ ബഹുജനസദസ്സും പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണവും നടത്തി.  ഡിസംബര്‍ 14-ാം തീയതി രാവിലെ 9 മണിക്ക്  മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ പങ്കെടുക്കുന്ന കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ നവകേരള നിര്‍മ്മിതിയുടെ ബഹുജനസദസ്സ് കുറവിലങ്ങാട് നടക്കും. പരിപാടിയുടെ വിജയത്തിനായാണ് നവകേരള നിര്‍മ്മിതിയുടെ ബഹുജനസദസ്സും പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണവും നടന്നത്. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് ബിജു പഴയപുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കാണക്കാരി അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലൗലിമോള്‍ വര്‍ഗ്ഗീസ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഷിബു, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വി.ജി അനില്‍കുമാര്‍, ജോര്‍ജ്ജ് ഗര്‍വ്വാസീസ്,  സഹകരണബാങ്ക് പ്രസിഡന്റ് ബേബി ജോസഫ് , വിനു വാസുദേവ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ് ഷൈനി എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിക്ക് ചെയര്‍മാനും  ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ് ഷൈനി കണ്‍വീനറും, അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് പബ്ലിസിറ്റി കണ്‍വീനറുമായി 201 അംഗങ്ങളുളള പഞ്ചായത്ത്തല സംഘാടക സമിതിക്ക് രൂപം നല്‍കി.




Post a Comment

0 Comments