Breaking...

9/recent/ticker-posts

Header Ads Widget

നവ കേരള സദസ്സിന്റെ സംഘാടകസമിതി യോഗം ചേര്‍ന്നു



ഏറ്റുമാനൂരില്‍ ഡിസംബര്‍ 13 ന്  നടക്കുന്ന നവ കേരള സദസ്സിന്റെ സംഘാടകസമിതി  യോഗം ചേര്‍ന്നു.  മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിന്റെ    വിജയകരമായ നടത്തിപ്പിനായാണ് മണ്ഡലതല അവലോകന യോഗങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ 20 വരെ പഞ്ചായത്ത് തല യോഗങ്ങള്‍ നടക്കും.  23ന് മണ്ഡലതല അവലോകനയോഗം  പ്രവര്‍ത്തനം വിലയിരുത്തും.  നവംബര്‍ ഒന്നു മുതല്‍ വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിക്കും. സംഘാടകസമിതി യോഗത്തില്‍ കണ്‍വീനര്‍ ബിനു ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു, പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍, അച്ചായത്ത് പ്രസിഡണ്ടുമാരായ വി കെ പ്രദീപ്കുമാര്‍, അജയന്‍ കെ മേനോന്‍, വിജി രാജേഷ്,ധന്യ സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് കുര്യന്‍, കെ എന്‍ വേണുഗോപാല്‍, കെ കെ ഹരിക്കുട്ടന്‍, സംഘാടകസമിതി അംഗങ്ങളായ ബിനു ബോസ് രാജീവ് നെല്ലിക്കുന്നില്‍ ബി. ഡി. ഒ, രാഹുല്‍ ജി കൃഷ്ണന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments