Breaking...

9/recent/ticker-posts

Header Ads Widget

7 ഏക്കറോളം പാടത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷി ഇറക്കി



മുപ്പതിലധികം വര്‍ഷമായി തരിശ് കിടന്ന 7 ഏക്കറോളം പാടത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷി ഇറക്കി. ഞീഴൂര്‍ പാടശേഖരത്തിലാണ് നടീല്‍ നടത്തിയത്. ഇതിന്റെ ഭാഗമായുള്ള നടീല്‍ ഉത്സവം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു.  വിവിധ സ്വകാര്യ വ്യക്തികളുടെ നിലം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ് പി.വി.സുനില്‍, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാക്യഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.സുഷമ, പഞ്ചായത്തംഗങ്ങളായ കെ.പി. ദേവദാസ്, ബീന ഷിബു, ബോബന്‍ മഞ്ഞളാമലയില്‍, ശരത് ശശി, ലിസ്സി ജീവന്‍, ഷൈനി സ്റ്റീഫന്‍  ഞീഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ  വി.ബി.വിനോദ് വാട്ടോത്ത്, ജെയിംസ് ഉതുപ്പാന്‍, പി.സി.രാജേഷ്,  രാജു തെക്കേക്കാലയില്‍, പുഷ്‌കരന്‍ അരീക്കരയില്‍, ക്യഷി ഓഫീസര്‍ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു. പെരുവ സ്വദേശികളായ ബൈജു ചെത്തുകുന്നേലും, ഷിജോ എള്ളു കാലായും ചേര്‍ന്നാണ് കൃഷി ഇറക്കിയിരിക്കുന്നത്.




Post a Comment

0 Comments