Breaking...

9/recent/ticker-posts

Header Ads Widget

നെല്‍സണ്‍ ഡാന്റെ അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ നടത്തി



മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോള്‍സ്  ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നെല്‍സണ്‍ ഡാന്റെ അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ നടത്തി. അന്തരിച്ച വലിയകുമാരമംഗലം സ്‌കൂള്‍ അധ്യാപകന്‍  നെല്‍സണ്‍ ഡാന്റെ യുടെ സ്‌നേഹ സ്മരണയ്ക്കായി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ചേര്‍ന്നാണ്  സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. മികച്ച കെമിസ്ട്രി അദ്ധ്യാപകനായിരുന്ന നെല്‍സന്‍ ഡാന്റെ പാലാ ബ്ലഡ് ഫോറത്തിന്റെ ഡയറക്ടറും നിരവധി സംഘടനകളില്‍ സജീവ പ്രവര്‍ത്തകനും ആയിരുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും ആണ് രക്തദാനക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എല്‍. ജോസഫ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, പി.ടി.എ പ്രസിഡന്റ് ജിമ്മി തോമസ്, ഭരണങ്ങാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോസഫ് എഴുപറയില്‍ , ഫാദര്‍ റ്റോം വാഴയില്‍, നെല്ലാപ്പാറ പള്ളി വികാരി ഫാദര്‍ തോമസ് കൊച്ചോടയ്ക്കല്‍,  എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഫാദര്‍ എബിച്ചന്‍ ടി.പി , പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നെല്‍സണ്‍ സാറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ അന്‍പതിലധികം പേര്‍ ഈ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു. പാലാ കിസ്‌കോ - മരിയന്‍ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. മാണി സി കാപ്പന്‍ എം.എല്‍.എ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കാവനാടിമലയില്‍ അധ്യക്ഷനായിരുന്നു. സമ്മേളനം പാലായുടെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എല്‍. ജോസഫ്, വൈസ് പ്രസിഡന്റ് മായ അലക്‌സ് , സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ബിനോയ് ജോസഫ് , പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, പി.ടി.എ പ്രസിഡന്റ് ജിമ്മി തോമസ്,   എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഫാദര്‍ എബിച്ചന്‍ ടി.പി , ബ്ലഡ് ഫോറം ഡയറക്ടര്‍ ജയ്‌സണ്‍ പ്ലാക്കണ്ണി, എച്ച്.ഡി.എഫ്.സി ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആനന്ദ്, ഡോക്ടര്‍ വി.ഡി മാമച്ചന്‍, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments