ഐ.എസ്.ആര്‍.ഒ നടത്തുന്ന ഔട്ട് റീച്ച് സ്റ്റുഡന്റ് - ഇന്റര്‍ ആക്റ്റീവ് ലെക്‌ചേഴ്‌സ് ഓണ്‍ സ്‌പേസ് ടെക്‌നോളജി പ്രോഗ്രാം പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂളില്‍ നടന്നു.. വേള്‍ഡ് സ്‌പേസ് വീക്ക് ആഘോഷങ്ങളുടെ ഭാഗ്രമായാണ് ഐ.എസ്.ആര്‍.ഒ യുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത് . ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞന്‍ ജോസ് കെ മാത്യു ക്ലാസ് നയിച്ചു. ചാന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളിയായ ജോസ് കെ മാത്യു ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ്.. പ്രൈമറി ക്ലാസുകളില്‍ തന്നെ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു കൊണ്ടാണ് ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂള്‍ പുലിയന്നൂര്‍ ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചത്.





0 Comments