Breaking...

9/recent/ticker-posts

Header Ads Widget

വാഹനമോടിച്ച വ്യക്തിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് ആരോപണം



മൂന്നാനിയില്‍ അതിദാരുണമായ വാഹനാപകടത്തിനിടയാക്കിയ വാഹനമോടിച്ച വ്യക്തിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് ആരോപണം. പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയത് ഇതിനാണെന്ന് ആക്ഷേപമുയരുന്നത്. അപകടത്തിനിടയാക്കിയ സ്ത്രീയുടെ ബന്ധുവായ പോലീസുകാരന്‍ സംഭവ സ്ഥലത്ത് എത്തുകയും പ്രശ്‌നത്തിലിടപെടുകയും ചെയ്തിരുന്നു. അപകടമുണ്ടാക്കിയ വനിതയെ പോലീസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇത്രയും സംഭവം നടന്നിട്ടും പ്രതി അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. പോലീസുകാരന്റെ ബന്ധു ആയതിനാലാണ് പ്രതിയുടെ പേര് രേഖപ്പെടുത്താത്തതെന്നും ഇത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നുമാണ് പരാതി.  അപകടത്തില്‍പ്പെട്ട പാലാ വാട്ടര്‍ അതോററ്റി ജീവനക്കാരന്‍ അനില്‍ ഗുരുതരമായ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.




Post a Comment

0 Comments