കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് റ്റീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ ആരോഗ്യവകുപ്പിന്റെയും, ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവര്‍മെന്റിന്റേയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പാലാ സെന്റ് തോമസ് കോളേജ് ഓഫ് റ്റീച്ചര്‍ എഡ്യൂക്കേഷന്‍ യൂണിയന്റെയും റെഡ് റിബണ്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും നടത്തിയത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനൊപ്പം സന്നദ്ധ രക്തദാന ക്യാമ്പും നടക്കുന്നത്. ആയുഷ്മാന്‍ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷത്തെ ദേശീയ രക്തദാന ദിനാചരണം നടത്തിവരുന്നത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും കോളേജ് മാനേജര്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഡോ.ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത്ത് കെ.എസ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീനാമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. ലയണ്‍സ് ക്ലബ് ക്യാബിനറ്റ് ട്രഷറര്‍ പ്രസന്ന പണിക്കര്‍, ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റ്റി.സി തങ്കച്ചന്‍ , റെഡ് റിബണ്‍ ക്ലബ്ബ് പ്രോഗ്രാം ഓഫീസറും പാലാ ബ്ലഡ് ഫോറം ട്രഷററുമായ ഡോക്ടര്‍ സുനില്‍ തോമസ് , എം. എഡ്.എച്ച്.ഓ.ഡി ഡോക്ടര്‍ റ്റി.എം മോളിക്കുട്ടി , റ്റി.റ്റി.സി പ്രിന്‍സിപ്പല്‍ സണ്ണി ജോസഫ് , ആര്‍ട്‌സ് ക്ലബ് സെക്രട്ടറി അപര്‍ണ മോഹന്‍ ,ബ്ലഡ് ഫോറം ഡയറക്ടര്‍ സജി വട്ടക്കാനാല്‍, അയര്‍ക്കുന്നം ലയണ്‍സ് ക്ലബ് സെക്രട്ടറി ജോര്‍ജുകുട്ടി വെട്ടുവേലില്‍ , സിസ്റ്റര്‍ അനിലിറ്റ് HDFC ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ശില്പ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെല്‍ത്ത് ക്ലബ് ഭാരവാഹികളായ ഗോകുല്‍ ദാസ് റ്റി, ശാലു റെഡ് റിബണ്‍ ക്ലബ്ബ് ഭാരവാഹികളായ ഫാദര്‍ ജിസ്‌മോന്‍, റിയ, സൂര്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. ലയണ്‍സ് - എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.





0 Comments