Breaking...

9/recent/ticker-posts

Header Ads Widget

പാലാ നിയോജകമണ്ഡത്തിലെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ റിവ്യൂ മീറ്റിംഗ് നടന്നു.



പാലാ നിയോജകമണ്ഡത്തിലെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ റിവ്യൂ മീറ്റിംഗ് നടന്നു. മാണി.സി. കാപ്പന്‍ എം.എല്‍.എ  അധ്യക്ഷനായിരുന്നു. ശബരിമല തീര്‍ത്ഥാടന കാലത്തിനു മുന്നോടിയായി അടിയന്തരമായി നടപ്പിലാക്കേണ്ട റോഡിലെ അറ്റകുറ്റപ്പണികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി  പൊതുമരാമത്ത് വകുപ്പിന്റെ പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് MLA ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നവംബര്‍ ആദ്യവാരം ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന 7 റോഡുകളുടെ പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും  എം.എല്‍.എ നിര്‍ദേശിച്ചു. പാതകളില്‍ സ്പീഡ് ബ്രേക്കര്‍, സീബ്രാലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് . റോഡരികില്‍ അനധികൃത പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തരമായി ചെയ്ത് തീര്‍ക്കേണ്ട നിരത്ത് വിഭാഗം ജോലികള്‍ മഴ മാറിയാല്‍ ഉടനെ തന്നെ പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനാപകടങ്ങള്‍ പതിവായിരുന്ന പുലിയന്നൂര്‍ റോഡിന്റെയും പിഴക് റോഡിന്റെയും നിര്‍മ്മാണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments