Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സ്റ്റാമ്പുകളുടെ പ്രദര്‍ശനം



തപാല്‍ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ തപാല്‍ വാരാഘോഷ പരിപാടികള്‍ പോസ്റ്റ് ഓഫീസുകളില്‍ സംഘടിപ്പിച്ചു.  ഒക്ടോബര്‍ 9 മുതല്‍ 14 വരെ നടക്കുന്ന  തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സ്റ്റാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശന ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ബിജി ജോജോ നിര്‍വഹിച്ചു. പോസ്റ്റ് മാസ്റ്റര്‍ മിനി ഭായ്, ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റര്‍ അലക്‌സ് കെ ചാണ്ടി, അസിസ്റ്റന്‍ഡ് പോസ്റ്റ് മാസ്റ്റര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍ കെ.ജെ ജോസഫിന്റെ നേതൃത്വത്തിലാണ് സ്റ്റാമ്പ്പ്രദര്‍ശനം നടന്നത്.




Post a Comment

0 Comments